മുംബൈ: പുള്ളിപ്പുലിയുടെ പിടിയില്‍നിന്ന് നാല് വയസ്സുകാരനെ സാഹസികമായി രക്ഷിച്ചു അമ്മാവൻ. ആരെ മില്‍ക്ക് കോളനിയില്‍ താമസിക്കുന്ന ആയുഷ് എന്ന ബാലനെയാണ് പുലി ആക്രമിച്ചത്.
വീടിന് മുമ്പില്‍ കളിക്കുകയായിരുന്ന ആയുഷിനടുത്തേക്കു പെട്ടെന്ന് ഒരു പുലി വരുകയായിരുന്നു. അവന്റെ തലയില്‍ പിടിച്ച് കുറ്റിക്കാട്ടിലേക്ക് ഓടാന്‍ തുടങ്ങി. ആയുഷിന്റെ അമ്മാവന്‍ ഒച്ചയുണ്ടാക്കി പിന്നാലെ പാഞ്ഞതോടെ പുലി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.
ആയുഷിനു തലയ്ക്കും കഴുത്തിനും പരിക്കേറ്റു. സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും മുറിവുകള്‍ തുന്നിച്ചേര്‍ക്കുകയും ചെയ്തു.