Spread the love
ഡൽഹി ജിടിബി എൻക്ലേവിൽ വെടിവെപ്പ്: ഒരു മരണം

ഡൽഹിയിൽ 43കാരൻ വെടിയേറ്റ് മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ ജിടിബി എൻക്ലേവിലാണ് സംഭവം. ഹരീഷ് ഭാട്ടിയയാണ് കൊല്ലപെട്ടത്. വെടിവെപ്പിൽ പ്രതിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഗഗൻ ജെയിൻ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ 9.45ഓടെയാണ് ജന്ത ഫ്ളാറ്റിൽ വെടിവെപ്പ് നടന്നതായി പോലീസിന് വിവരം ലഭിച്ചത്. പോലീസ് സ്ഥലത്തെത്തിയപ്പോൾ പരിക്കേറ്റ ഭാട്ടിയെ കണ്ടെത്തി. ഉടൻ തന്നെ ജിടിബി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പണം തിരികെ കൊടുത്തിരുന്നെങ്കിലും ഹരീഷ് മദ്യപിച്ചപ്പോഴെല്ലാം ഭാട്ടി പ്രതിയോട് മോശമായി പെരുമാറുകയും അധിക്ഷേപിക്കുന്നതിന് പുറമെ പലതവണ തല്ലുകയും ചെയ്തു. ജെയിനിന്റെ ഭാര്യയെക്കുറിച്ചും ഇയാൾ അസഭ്യം പറഞ്ഞു. രണ്ട് ദിവസം മുമ്പ് ഭാട്ടി പ്രതിയെ മർദിക്കുകയും പരസ്യമായി അസഭ്യം പറയുകയും ചെയ്തിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.

Leave a Reply