
കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസ വെടിയേറ്റ് മരിച്ച സംഭവത്തിൽ കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം.
ജൂലൈ 31നാണു കേസിന് ആസ്പദമായ സംഭവം. മാനസയെ താമസ സ്ഥലത്ത് എത്തി വെടിവച്ച ഒന്നാം പ്രതി രഖിൽ അതെ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. രഖിലിനെ തോക്ക് വാങ്ങാൻ സഹായിച്ചുവെന്നാണ് ആദിത്യനെതിരായ കുറ്റം. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് രണ്ടാംപ്രതി ആദിത്യൻ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചത്.