ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്
പരിസമാപ്തിയായി. ഇന്ന് ദര്‍ശനം പന്തളം രാജപ്രതിനിധി ശങ്കര്‍ വര്‍മയ്ക്കു മാത്രമായിരുന്നു.
രാവിലെ അഞ്ചിന് നട തുറന്നു. ഗണപതി ഹോമത്തിന് ശേഷം 6.15ന് പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തി.
മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നടയടച്ച് രാജപ്രതിനിധിക്ക് താക്കോല്‍ കൈമാറി.
രാജപ്രതിനിധി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ചെലവിനായി ഒരു കിഴി പണവും ക്ഷേത്രത്തിന്റെ താക്കോലും ഏല്‍പ്പിച്ചു.
പതിനെട്ടാംപടിയ്ക്ക് താഴെവച്ചാണ് ഈ ചടങ്ങ് നടന്നത്.
രാവിലെ ആറിന് തിരുവാഭരണങ്ങള്‍ കാല്‍നടയായി പന്തളം കൊട്ടാരത്തിലേക്ക് എഴുന്നള്ളിച്ചു.