മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം ആരംഭിച്ചതോടെ പുലര്‍ച്ചെ മൂന്ന് മണി മുതലാണ് തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് കടത്തി വിട്ടു തുടങ്ങി. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഭക്തര്‍ക്ക് പ്രവേശനം. ജലനിരപ്പ് ഉയര്‍ന്നതോടെ പമ്പയില്‍ സ്നാനത്തിന് അനുമതിയില്ല. കാനന പാതയിലൂടെയുള്ള യാത്രയ്ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഭക്തർക്ക് പ്രവേശനം.ദർശനത്തിന് എത്തുന്നവർ ആർടിപിസിആർ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൈയില്‍ കരുതണം