കമ്മട്ടിപ്പാടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടനാണ് മണികണ്ഠന്‍ ആചാരി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ ചിത്രങ്ങളില്‍ താരം തിളങ്ങി. പേട്ടയിലൂടെ തമിഴിലും മണികണ്ഠനെത്തി. സിനിമാപാരമ്ബര്യം ഒന്നും അവകാശപ്പെടാനില്ലാത്ത സാധാരണകുടുംബത്തില്‍ നിന്നും സിനിമയിലെത്തി കഴിവ് തെളിയിച്ച മണികണ്ഠന്‍ തന്റെ വിവാഹ വാര്‍ഷികമായ ദിനമായ ഇന്ന് പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
താനും അഞ്ജലിയും ഒന്നായിട്ട് ഒരു വര്ഷം ആയെന്ന് പറയുകയാണ് ഇപ്പോള്‍ നടന്‍ മണികണ്ഠന്‍. ഉള്ളത്കൊണ്ട് ഒരുമയോടെ ഒരു വര്‍ഷം എന്ന ക്യാപ്‌ഷന്‍ ആണ് മണികണ്ഠന്‍ പങ്കിട്ടത്.ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആരാധകരും സുഹൃത്തുക്കളും ആണ് രംഗത്ത് വരുന്നത്. താന്‍ ഒരു ആണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം അടുത്തിടെയാണ് ആരാധകരെ അറിയ്ച്ചത്. നമസ്കാരം, എനിക്ക് കുഞ്ഞു പിറന്നിരിക്കുന്നു. ഞാന്‍ അച്ഛനായ വിവരം സന്തോഷത്തോടെ അറിയിച്ചു കൊള്ളട്ടെ. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി പറയുന്നില്ല, നന്ദിയോടെ ജീവിച്ചു കൊള്ളാം എന്നാണ് മകന്‍ ജനിച്ച സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.