താന്‍ തികഞ്ഞ ഇടതുപക്ഷ അനുഭാവിയാണെന്നും പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണെന്നും നടന്‍ മണികണ്ഠന്‍ ആചാരി.
നാടകത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത് ഇടതുപക്ഷം ആയതാണ് നാല് വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തില്‍ താന്‍ തൃപ്തനാണെന്നും നടന്‍ വ്യക്തമാക്കി.
മണികണ്ഠന്റെ വാക്കുകള്‍
നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണത്. ഇതുപോലെ മുന്‍പ് ആരും കണ്ടിട്ടുണ്ടാകില്ല. തെറ്റുകള്‍ അറിഞ്ഞുകൊണ്ട് ചെയ്യുകയും അങ്ങനെയൊരു തെറ്റുണ്ടായിട്ടുണ്ടോ എന്ന് അറിയാത്ത മട്ടില്‍ നടക്കു കയും ചെയ്യുന്ന നേതാക്കന്‍മാരെയാണ് കേരളം ഇതുവരെ കണ്ടിട്ടുള്ളത്. അതുവെച്ച് നോക്കുമ്ബോള്‍ ഇടതുപക്ഷ സര്‍ക്കാരും നമ്മുടെ മുഖ്യമന്ത്രിയും ഏറെ വ്യത്യസ്തമാണ്. നാളെ അവിടെ തന്നെ തുടരും എന്ന് ഉറപ്പ് പറയാന്‍ ആകില്ല. എങ്കിലും ഇടതുപക്ഷത്തെ തള്ളിപറയേണ്ട അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല .’