ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഗ്രൂപ്പ് 23 നേതാവ് മനീഷ് തിവാരി. തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് കോൺഗ്രസ് (Congress) നേതൃത്വത്തിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും മോദിയല്ല നേതൃനിരയിലുള്ളവരാണ് കോൺഗ്രസിനെ തകർക്കുന്നതെന്നും മനീഷ് തിവാരി വിമർശിച്ചു. നേതൃനിരയിലുള്ളവരാണ് കോൺഗ്രസിനെ തകർക്കുന്നതെന്നും മനീഷ് തിവാരി വിമർശിച്ചു. പഞ്ചാബിൽ നവജ്യോത് സിംഗ് സിദ്ദു പാർട്ടിയെ തകർത്തു. സിദ്ദുവിന് പദവി നൽകിയവർ മറുപടി പറയണം. സംഘടന തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോരാട്ടം സോണിയ ഗാന്ധിക്കെതിരല്ലെന്നും നവീകരണത്തിനായി നേതൃമാറ്റം വേണമെന്നുമാണ് ഗ്രൂപ്പ് 23 ന്‍റെ ആവശ്യം. പ്രവര്‍ത്തന ശൈലിക്കെതിരെ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലും ഉയര്‍ന്നത്.