കാസർകോട്∙ മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ പി. അനൂബ് ഉൾപ്പടെയുള്ള പൊലീസുകാരെ ആക്രമിച്ച കേസിൽ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റിൽ. മുസ്‍ലിം ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് ഉപ്പള ഡിവിഷൻ അംഗവുമായ ഗോൾഡൻ അബ്ദുറഹ്മാൻ (36) ആണ് അറസ്റ്റിലായത്. ഉപ്പള ഹിദായത്ത് നഗറിൽ ഞായറാഴ്ച പുലർച്ചെ പട്രോളിംഗിനിടെയാണ് അഞ്ചംഗ സംഘം എസ്ഐയെയും പൊലിസിനെയും ആക്രമിച്ചത്. എസ്ഐയുടെ കൈക്കു പരുക്കേറ്റിരുന്നു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്തിരുന്നു.