മഞ്ഞിൽ വിരിഞ്ഞ പൂവിലെ പിച്ചാത്തി ഷാജിയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു അഖിൽ. മിക്ക പരമ്പരകളിലും ഭാഗമായിട്ടുണ്ടെകിലും പിച്ചാത്തി ഷാജിയായിട്ടാണ് അറിയപ്പെടുന്നത്. അഖിലിന്റെ വിവാഹവാർത്തയാണ് ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് അഖിലിന്റെ വിവാഹം നടന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവിലെ മിക്ക താരങ്ങളും പങ്കെടുത്ത വിവാഹദിനത്തിലെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ആണ് അഖിലിന്റെ വിവാഹം നടന്ന കാര്യം പ്രേക്ഷകർ അറിയുന്നത്. വിവാഹത്തെക്കുറിച്ച് ഒരു സൂചനയും നൽകാതിരുന്നത് കൊണ്ട് തന്നെ വിവാഹവാർത്തയെത്തിയപ്പോൾ സീരിയലിനുള്ള ഷൂട്ട് ആണോ എന്ന സംശയവും ആരാധകർക്കുണ്ടായിരുന്നു.
പത്തനംതിട്ട സ്വദേശിയായ അഖിൽ പ്രൊഫഷണലായി അഭിനേതാവ് ആണെങ്കിലും എൻജിനീയർ ബിരുദധാരിയാണ് അദ്ദേഹം. ചെറുപ്പം മുതൽ അഭിനയമോഹം ഉണ്ടായിരുന്ന അഖിൽ സീരിയൽ മേഖലയിലേക്ക് എത്തപ്പെടുന്നത് ഒരു സുഹൃത്ത് വഴിയാണ്. കൃഷ്ണതുളസിയിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് അഖിൽ അഭിനയമേഖലയിലേക്ക് കടന്നത്. പിന്നീട് കറുത്തമുത്തിലും തിളങ്ങിയ അഖിൽ ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരനായ നടൻ ആണ്.