
ഒരു കാലത്തു മലയാള സിനിമയുടെ താര ജോഡികൾ ആയിരുന്നു ദിലീപും മഞ്ജു വാര്യരും. ഇരുവർക്കും നിരവധി ആരാധകർ ഉണ്ട്. മഞ്ജു വാര്യരുടെ ആദ്യ സിനിമ ആയ സല്ലാപത്തിലൂടെ ആണ് ഇരുവരും ആദ്യമായി ഒന്നിച്ചു അഭിനയിച്ചത്. തുടർന്ന് ആദ്യ സിനിമ നായകനെ തന്നെ ജീവിതത്തിൽ നായകൻ ആയി മഞ്ജുവിന് ലഭിച്ചു. ഇവരുടെ വിവാഹ വാർത്ത മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തതാണ്. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് ഇവർ വേർപിരിയുന്നു എന്ന വാർത്ത പുറത്തു വന്നു. വിവാഹ മോചനം കഴിഞ്ഞതോടെ മീനാക്ഷി അച്ഛന് ഒപ്പം പോകാൻ തീരുമാനിക്കുകയായിരുന്നു.
പിന്നീട് ഡീലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തു അതിൽ ,മഹാ ലക്ഷ്മി എന്ന ഒരു കുഞ്ഞും പിറന്നു. കുറച്ചു ദിവസം മുൻപ് ദിലീപിന്റെ അഭിമുഖത്തിൽ ഇനി മഞ്ജു വാര്യർമൊത്തു സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യം ഉണ്ടായി. അതിനു അങ്ങനെ ഒരു അവസരം കിട്ടിയാൽ അഭിനയിക്കും എന്നാണ് ദിലീപ് പറഞ്ഞത്. അതെ സമയം ഈ ചോദ്യം മഞ്ജു വാര്യരോട് ചോദിച്ചപ്പോൾ ആ വിഷയത്തെ കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ട എന്നാണ് മഞ്ജു പറഞ്ഞത്. രണ്ടുപേരെയും ഒന്നിച്ചു സിനിമയിൽ കാണാൻ ആരാധകർക്ക് താല്പര്യം ഉണ്ട് ആരാധകരുടെ താല്പര്യം പോലെ തന്നെ അടുത്ത വർഷം ഇവർ ഒന്നിക്കുന്ന പുതിയ ചിത്രം പുറത്തു ഇറങ്ങും എന്നാണ് സിനിമ നിരീക്ഷകൻ ആയ പില്ലിശേരി ഇപ്പോൾ പറയുന്നത്.ഒരു യൂടൂബ് ചാനൽ വഴിയാണ് അദ്ദേഹം ഈ കാര്യം ആരാധകരെ അറിയിച്ചത്.തന്റെ സുഹ്യത്താണ് ഈ സിനിമ സംവിധാനം ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു.