Spread the love

മിനിസ്‌ക്രീനിലൂടെ പ്രേക്ഷക പ്രിയങ്കരിയായി പിന്നീട് വെള്ളിത്തിരയിൽ സജീവമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു മഞ്ജു ആദ്യം ശ്രദ്ധിക്കപ്പെട്ടത്.മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിൽ ലഭിച്ച കഥാപാത്രം താരത്തിന് വലിയ ജനപ്രീതിയും നേടി കൊടുത്തിരുന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ ഒത്തിരി സിനിമകളുടെ ഭാഗമായി താരം മാറി.

സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടെയും താഴെ നിന്നും വന്ന് കലയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളെന്ന രീതിയിൽ മഞ്ജുവിനെ പ്രേക്ഷകർ വളരെയധികം അംഗീകരിച്ചിരുന്നു. ഈ സമയത്തായിരുന്നു താരത്തിന്റെ ബിഗ് ബോസ് പ്രവേശനം. ബിഗ് ബോസിലേക്ക് പോയതോട് കൂടി വിമര്‍ശനങ്ങളായി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ വരെ സൈബർ ആക്രമണം അതിരുകടന്നിരുന്നു.

ജീവിതത്തിലെ ഒട്ടുമിക്ക നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരോട് പങ്കുവെക്കുന്ന മഞ്ജു കഴിഞ്ഞ ദിവസം തൻ്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസത്തെ കുറിച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു. മകനെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രമായിരുന്നു ഇത്.

”14 വർഷത്തെ സ്കൂൾ ജീവിതം അവസാനിപ്പിച്ച് എൻ്റെ ബെർണാച്ചൻ പുറത്തേയ്ക്ക്. ഒരു അമ്മ എന്ന നിലയിൽ സന്തോഷവും അഭിമാനും. ഓപ്പറേഷൻ്റെ മരവിപ്പിൽ കണ്ട നനഞ്ഞ കുഞ്ഞു മുഖം. സ്നേഹം മാത്രം ബെർണാച്ചു.” എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.

പല അഭിമുഖങ്ങളിലും മകനെക്കുറിച്ച് ഏറെ വാചലയാകാറുണ്ട് മഞ്ജു. മകനോട് എന്തും തുറന്നു പറയാൻ തനിക്ക് കഴിയാറുണ്ടെന്നും പറഞ്ഞിട്ടുണ്ട്. ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ ഒരിടയ്ക്ക് മകൻ ഗേയാണോയെന്ന് താൻ സംശയിച്ചിരുന്നതായി മഞ്‍ജു പറഞ്ഞിരുന്നു. ”അവൻ എപ്പോഴും ഒരു സുഹൃത്തിന്റെ വീട്ടിൽ പോകും, അവനെ എപ്പോഴും ഫോൺ വിളിക്കും. ഞങ്ങൾ കേൾക്കാതെ പതുക്കെയാണ് സംസാരിക്കുക. അപ്പോ എനിക്ക് സംശയം.. ബർണാച്ചാ, നീ ഗേ ആണോ എന്ന് ഞാൻ ചോദിച്ചു. അത് തെറ്റായ അർത്ഥത്തിൽ ഒന്നും അല്ല. അറിഞ്ഞിരിക്കാനാണ്. കാരണം, ടീനേജ് പ്രായം ആയിട്ടും അവന് ഗേൾഫ്രണ്ട് ഒന്നുമില്ല. പക്ഷേ, ഞാൻ ചോദിച്ച കാര്യം അപ്പോൾ തന്നെ അവൻ കൂട്ടികാരനെ വിളിച്ചു പറ‍ഞ്ഞു”, എന്നും മഞ്ജു പറഞ്ഞിരുന്നു.

Leave a Reply