അടുത്തിടെ വേർപിരിഞ്ഞ താരദമ്പതികൾ ആണ് നടി മഞ്ജു പിള്ളയും സംവിധായകനും ക്യാമറാമാനുമായ സുജിത്ത് വാസുദേവും. മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സ്വീകാര്യമായതുകൊണ്ടുതന്നെ മഞ്ജു പിള്ളയുടെ വിവാഹമോചനം കാര്യമായി തന്നെ മലയാളികൾ ചർച്ചയ്ക്ക് എടുത്തിരുന്നു. വിഷയത്തിൽ സുജിത്ത് ഒരു അഭിമുഖത്തിനിടെ തന്റെ ഭാഗം വ്യക്തമാക്കി സംസാരിച്ചിരുന്നു. ഇതിനെ ആസ്പദമാക്കിയുള്ള പുതിയൊരു അഭിമുഖത്തിലെ ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു പിള്ളയിപ്പോൾ.
സുജിത്തിനോട് ഒരു അഭിമുഖത്തിൽ ചോദിച്ച ചില കാര്യങ്ങൾ വളരെ ബാലിശമായി തോന്നി. ഇത്തരം കാര്യങ്ങൾ ചോദിക്കുമ്പോൾ തങ്ങളും മനുഷ്യർ ആണെന്ന് ചോദിക്കുന്നവർ ഓർക്കണമെന്നും തങ്ങൾക്കും വേദനകളും പ്രയാസങ്ങളും ഉണ്ടെന്ന് മനസിലാക്കണമെന്നും മഞ്ജു പറഞ്ഞു. സത്യം പറയാൻ മടിയായത് കൊണ്ടല്ല വിവാദങ്ങൾ മാത്രമേ ചില ആളുകൾ ആഗ്രഹിക്കുന്നുള്ളൂ. പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കും എന്നതുകൊണ്ടാണ് വിവാഹമോചനത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാത്തതെന്നും മഞ്ജു പിള്ള പറഞ്ഞു.
തങ്ങൾ തമ്മിൽ ഇപ്പോഴും വളരെ നല്ല ബന്ധമാണെന്ന് വ്യക്തമാക്കിയ മഞ്ജു എന്തൊക്കെയാണെങ്കിലും തന്റെ കുഞ്ഞിന്റെ അച്ഛൻ അല്ലേ എന്നും ചോദിക്കുന്നു. തങ്ങൾ മാത്രമല്ല വിവാഹമോചന ശേഷവും കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ആരോഗ്യകരമായി തുടരുന്നു എന്നും മഞ്ജു വ്യക്തമാക്കി. സുജിത്തിന്റെ പാരൻസിനെ കാണാൻ താൻ അവരുടെ ഫ്ലാറ്റിൽ പോകാറുണ്ടെന്നും തിരിച്ച് തന്റെ മാതാപിതാക്കൾക്ക് വയ്യാതായപ്പോൾ സുജിത്ത് വന്ന് കണ്ടിരുന്നു എന്നും മഞ്ജു പറയുന്നു.
തനിക്കും സുജിത്തിനും മനസമധാനം തരുന്ന തീരുമാനമായിരുന്നു വിവാഹമോചനം. നാളെ ഒരിടത്ത് വെച്ച് കാണുമ്പോള്‍ ചിരിച്ച് ഷേക്ക് ഹാന്‍ഡ് കൊടുത്തിട്ട് കെട്ടിപിടിക്കാന്‍ പറ്റണം എന്നതായിരുന്നു തന്റെ ആഗ്രഹമെന്നും അതിന് പറ്റുന്നുണ്ട് എന്നും മഞ്ജു പിള്ള കൂട്ടിച്ചേർത്തു.