സ്വന്തം ചേച്ചിയെ പോലെയാണ് ഭാവനയ്ക്ക് മഞ്ജു. മഞ്ജു സിനിമയിൽനിന്നും ഇടവേള എടുത്ത സമയത്താണ് ഭാവന അഭിനയത്തിലേക്ക് വരുന്നത്. ഓഫ് സ്ക്രീനിൽ രണ്ടുപേരും അടുത്ത ബന്ധം സൂക്ഷിക്കുന്നു.രമ്യ നമ്പീശൻ, ശിൽപ ബാല, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് തുടങ്ങിയവരും ഭാവനയുടെ സൗഹൃദ കൂട്ടത്തിലുണ്ട്. ഇൻസ്റ്റയിൽ കൂട്ടുകാരികൾ തമ്മിൽ നടത്തിയ സംഭാഷണമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താനും തന്റെ സുഹൃത്തുക്കളും കൂടി നൂറോളം ട്രിപ്പുകൾ പ്ലാൻ ചെയ്തുവെന്നും പക്ഷേ ഒന്നും നടന്നില്ലെന്നുമാണ് ഭാവന പറഞ്ഞത്. ഇതിന് എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.