Spread the love
സനൽകുമാർ ശശിധരന് പ്രണയ നൈരാശ്യമെന്ന് മഞ്ജുവാര്യരുടെ പരാതി

സനൽകുമാർ ശശിധരന് പ്രണയ നൈരാശ്യമെന്ന് മഞ്ജുവാര്യരുടെ പരാതി. എളമക്കര പൊലീസ് സ്റ്റേഷനിൽ ഇന്നലെയാണ് പരാതി നൽകിയത്. 2019 ആഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നവെന്നാണ് പരാതി. സോഷ്യൽ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനൽകുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടർന്ന് ശല്യം ചെയ്യുന്നതെന്നും മഞ്ജു വാര്യർ പരാതിപ്പെടുന്നു. ഏറ്റവും ഒടുവിൽ കയറ്റം എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്. മഞ്ജുവാര്യരുടെ ജീവന് ഭീഷണിയുണ്ടെന്നും നിക്ഷിപ്ത താത്പര്യങ്ങളുള്ള സ്വന്തം ജീവനക്കാരുടെ തടങ്കലിലാണ് മഞ്ജുവാര്യരെന്നും സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. നാല് ദിവസം മഞ്ജുവാര്യർ പ്രതികരിക്കാത്തതിൽ സനൽ കുമാർ ശശിധരൻ തന്നെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. പിന്തുടർന്ന് ശല്യപ്പെടുത്തുക നിരീക്ഷിക്കുക എന്നിവയാണ് സനൽകുമാർ ശശിധരന് മേൽ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ.

Leave a Reply