മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്ക് ആരാധകർ നിരവധിയാണ്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പന്ത്രണ്ട് വർഷം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പിന്നീട് കൈ നിറയെ വ്യത്യസ്ത ചിത്രവുമായി താരം മുന്നേറുകയാണ്. തമിഴിലും അസുരനിലൂടെ തന്റെ സാന്നിധ്യം മഞ്ജു വാര്യർ അറിയിച്ചു കഴിഞ്ഞു. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എപ്പോഴും ആരാധകർ കൗതുകത്തോടെയാണ് ഏറ്റെടുക്കുന്നത്. മഞ്ജു പങ്കുവച്ച പുതിയ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രമോഷനെത്തിയപ്പോൾ എടുത്തതാണ് സമൂഹമാധ്യമം ഏറ്റെടുത്ത ഈ ചിത്രങ്ങൾ. വെളുത്ത ഷർട്ടും, കറുത്ത സ്‌കേർട്ടുമിട്ട് വമ്പൻ മേക്കോവറിലാണ് മഞ്ജു വാര്യർ ആരാധകർക്ക് മുമ്പിൽ എത്തിയത്. ചിത്രം ക്ഷണ നേരം കൊണ്ട് വൈറലായിരുന്നു. ഇപ്പോളിതാ ലക്ഷ്മി എന്ന അമ്മൂമ്മയും അതേ ലുക്കിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പേജിൽ ലക്ഷ്മി അമ്മൂമ്മയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്ക് ഇതിലും വലിയ അംഗീകാരം ലഭിക്കാനില്ലെന്നാണ് താരം ചിത്രത്തിന് നൽകിയ കാപ്ക്ഷൻ.
ചതുർമുഖം രഞ്ജിത്ത് കമല ശങ്കറും, സലിൽ വിയുമ ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സണ്ണി വെയ്‌നാണ് മഞ്ജുവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നത്. അതിന് പുറമെ ശ്യാമ പ്രസാദ്, അലൻസിയർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. മഞ്ജു വാര്യരുടെ 25 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ ആദ്യമായി അഭിനയിക്കുന്ന ഹൊറർ ചിത്രമാണ് ചതുർമുഖം. ദി പ്രീസ്റ്റിന് മുമ്പാണ് ചതുർമുഖം ചിത്രീകരിച്ചത്.