
മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന മണ്ണാര്‍ക്കാട് പൂരത്തിന് ഇന്ന് തുടക്കമാകും. ക്ഷേത്രം തന്ത്രി പന്തലക്കോട് ശങ്കരനാരായണന് നന്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് താന്ത്രിക ചടങ്ങുകളും പൂജകളും നടക്കുക. വൈകുന്നേരം 6.30 മുതല്‍ 7.30 വരെ ഭജനാമൃതം നടക്കും. രാത്രി 11നാണ് പൂരം പുറപ്പാട്. ആറാട്ടെഴുന്നള്ളിപ്പ്, മേളം, ഇടയ്ക്ക പ്രദക്ഷിണം എന്നിവയുണ്ടാവും.
മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റി ഏര്‍പ്പെടുത്തിയ ആലിപറമ്പ് ശിവരാമ പൊതുവാള് സ്മാരക വാദ്യപ്രവീണ പുരസ്കാരം ഇത്തവണ പ്രസിദ്ധ മദ്ദള കലാകാരന് കല്ലേകുളങ്ങര കൃഷ്ണവാര്യര്‍ക്ക് ലഭിച്ചു.
പൂരം പുറപ്പാട് ദിവസമായ മാര്‍ച്ച് 10ന് വ്യാഴാഴ്ച വൈകുന്നേരം 7.30ന് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം വിതരണം ചെയ്യും. എന്‍.ഷംസുദ്ദീന് എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെടിഡിസി ചെയര്മാന് പി.കെ.ശശി പുരസ്കാര സമര്‍പ്പണം നടത്തും.
ജസ്റ്റിസ് എബ്രഹാം മാത്യു, ആലിപറമ്പ് ശിവരാമ പൊതുവാളിന്റെ ജീവചരിത്രം പുസ്തകം വാദ്യമാധുരി പരിചയപ്പെടുത്തും.
കേരള കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ ടി കെ നാരായണന് പുസ്തകം ഏറ്റുവാങ്ങും. ജീവകാരുണ്യ പ്രവര്ത്തകന് അസ്ലം അച്ചുവിനെ ചടങ്ങില്‍ ആദരിക്കും.
നാളെ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ ആറാട്ടെഴുന്നള്ളിപ്പ്, മേളം, നാദസ്വരം എന്നിവയുണ്ടാവും.
വൈകുന്നേരം മൂന്നുമുതല്‍ ചാക്ക്യാര്‍കൂത്ത്, അഞ്ചുമുതല്‍ നാദസ്വരം,ആറുമുതല്‍ തായന്പക, എട്ടുമുതല്‍ 9.30 വരെ സംഗീതസന്ധ്യ.
തുടര്‍ന്ന് ആറാട്ടെഴുന്നള്ളിപ്പ്, മേളം, ഇടയ്ക്ക് പ്രദിക്ഷണം എന്നിവയുണ്ടാകും.