Spread the love
മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞു

മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊല കേസിൽ എന്ന് വിധി പറയും. പാലക്കാട് അ‍ഡീഷണൽ ജില്ലാ കോടതി ആണ് വിധി പറയുക. സഹോദരങ്ങളും എ പി സുന്നി പ്രവർത്തകരുമായ പള്ളത്ത് നൂറുദ്ദീൻ, ഹംസ എന്നിവരെ വെട്ടിക്കൊന്ന കേസിൽ 25 പ്രതികളാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കാഞ്ഞിരപ്പുഴ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ചേലോട്ടിൽ സിദ്ദീഖ് ആണ് ഒന്നാംപ്രതി. നാലാം പ്രതി ഹംസ വിചാരണ തുടങ്ങും മുമ്പ് മരിച്ചു. പ്രതികളിൽ ഒരാൾക്ക് കൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്തതിനാൽ, വിചാരണ ജുവൈനൽ കോടതിയിൽ തുടരുകയാണ്. 2013 നവംബർ 21ന് ആയിരുന്നു ആക്രമണവും കൊലപാതകവും നടന്നത്.

Leave a Reply