മലപ്പുറം / പട്ടിക്കാട്: മണ്ണാർമല മാട് റോഡ് പ്രദേശത്ത് വീണ്ടും പുലിയെ കണ്ടെന്ന സംശയത്തെത്തുടർന്ന് കെണി സ്ഥാപിച്ചു. കഴിഞ്ഞദിവസം പുലർച്ചെയാണ് റബ്ബർ ടാപ്പിങ് തൊഴിലാളി പുലിയെ കണ്ടതായി പറഞ്ഞത്. സ്ഥിരമായി ഈ പ്രദേശത്ത് പുലിയെ കാണുന്നതായുള്ള ആശങ്ക നാട്ടുകാർ വനപാലകരെ അറിയിക്കാറുണ്ട്. കഴിഞ്ഞമാസം സ്ഥലത്ത് ഒരാഴ്ചയോളം വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. വീണ്ടും പുലിയെക്കണ്ട സാഹചര്യത്തിൽ കരുവാരക്കുണ്ട് ഫോറസ്റ്റ് ഓഫീസിൽ നിന്ന് കെണി കൊണ്ടു വന്ന് സ്ഥാപിക്കുകയായിരുന്നു.