Spread the love
കടുത്ത വിലക്കയറ്റത്തിൽ നിർമാണ മേഖല.

ഇന്ധനവില വർധനവിന് പിന്നാലെ സിമന്റിനും കമ്പിക്കും എം സാൻഡ് (പാറമണൽ), ചെങ്കല്ല്, സിമന്റ് കട്ട, ഹോളോബ്രിക്സ് എന്നിവയുടെ വിലയും ഉയർന്നു. കോൺക്രീറ്റിന് ഉപയോ​ഗിക്കുന്ന ടിഎംടി കമ്പിയുടെ 20 രൂപയിലേറെയാണ് വർധിച്ചത്. നിലവിൽ 85 രൂപക്ക് മുകളിലാണ് വില. നേരത്തെ ശരാശരി 65 രൂപക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 40 മുതൽ 50 രൂപ വരെയാണ് സിമന്റ് ചാക്കൊന്നിന് കൂടിയത്. നേരത്തെ 350 രൂപക്ക് കിട്ടിയിരുന്ന ഇടത്തരം കമ്പനികളുടെ സിമന്റിന് ഇപ്പോൾ 380 രൂപ ആയി. ഇതോടെ നിർമാണ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്.

Leave a Reply