Spread the love

പൊതുവേ ഹേറ്റേഴ്‌സ് ഇല്ലാത്ത നടിയാണ് നസ്രിയ ഫഹദ്. ബാലതാരമായി മലയാള സിനിമയിലേക്ക് കയറി വന്ന നസ്രിയ വളർന്നതും വലുതായതും വിവാഹിതയാതുമൊന്നും മലയാളികൾക്ക് പലപ്പോഴും ഓർമ്മയില്ല. പ്രേക്ഷകർക്കിന്നും കുട്ടിത്തമുള്ള നസ്രിയയെ കുട്ടിയായി തന്നെ കാണാനാണ് ഇഷ്ടം.എന്നാൽ വെറും കുട്ടിക്കളി മാത്രമല്ല നസ്രിയ, ഇക്കാലയളവിൽ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം രണ്ട് തവണ നസ്രിയ സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിലിതാ നസ്രിയ ബേസിൽ ജോസഫ് എന്നിവർ തകർത്തഭിനയിച്ച സൂക്ഷ്മദർശിനി തീയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

സൂക്ഷ്മദർശിനി തീയേറ്ററുകളിൽ എത്താനിരിക്കെ വലിയ തോതിൽ പ്രൊമോഷൻ പരിപാടികളിലും നസ്രിയ ഭാഗമായിരുന്നു. ഇവയൊന്നിൽ അതിവ സുന്ദരിയായി പിങ്ക് നിറത്തിലുള്ള ഔട്ട് ഫിറ്റിൽ പ്രത്യക്ഷപ്പെട്ട നടിയുടെ ചിത്രം പക്ഷെ ചിലർ മോശപ്പെട്ട രീതിയിൽ ചർച്ച ചെയ്തിരുന്നു.ചിത്രം കാണാനൊക്കെ കൊള്ളാമെങ്കിലും ഡ്രസ്സിങ്ങിലെ മാറ്റങ്ങൾ ഒന്നും താങ്കൾക്ക് ഇഷ്ടപ്പെടുന്നില്ല എന്നുകാട്ടി ചിത്രത്തിന് താഴെ പതിവിൽ നിന്നും വ്യത്യസ്തമായി മോശം കമന്റുകളും ഇപ്പോൾ വന്നിരുന്നു. ആ സമയത്ത് ഒരു മുസ്ലിം കുടുംബത്തിൽ നിന്നും വരുന്ന ഇവർക്ക് എങ്ങനെ ഇത്തരത്തിൽ വസ്ത്ര ധാരണം നടത്താനും അഭിനയിക്കാനുമൊക്കെ സാധിക്കുന്നു എന്ന തരത്തിലും ചോദ്യങ്ങൾ എത്തിയിരുന്നു ഇതിനെല്ലാം ഉത്തരവുമായി എത്തിയിരിക്കുകയാണ് നസ്റിയ ഇപ്പോൾ.താൻ സിനിമയിലേയ്‌ക്ക് എത്തിയതിൽ കുടുംബത്തിലെ പലര്‍ക്കും അതൃപ്തി ഉണ്ടായിരുന്നെന്നും എന്നാൽ തന്‍റെ പിതാവാണ് തനിക്കൊപ്പം നിന്നതെന്നുമാണ് താരം പറഞ്ഞത്.

‘ സിനിമയിലേക്കും ചാനല്‍ പരിപാടികളിലേക്കുമുള്ള വരവില്‍ കുടുംബത്തിലെ പലര്‍ക്കും അതൃപ്തി ഉണ്ടായിരുന്നു.ചെറുപ്പം മുതലേ പല ഷോകളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെ ഞാൻ ചെയ്തിരുന്നു . വളരെ ആക്ടീവായിരുന്നു ഞാൻ. അങ്ങനെ ആയതിന് കാരണം എന്‍റെ മാതാപിതാക്കളുടെ സപ്പോര്‍ട്ട് ആണ്.അന്ന് ഞങ്ങള്‍ ദുബായിലായിരുന്നു.

നാട്ടിൽ തിരിച്ച് വന്നപ്പോഴും ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ​ഞാനൊരു മുസ്ലീം കുടുംബത്തില്‍ ആയതുകൊണ്ട് തന്നെ വീട്ടില്‍ പലര്‍ക്കും അതിനോട് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അപ്പോഴും എന്‍റെ വാപ്പയാണ് പറഞ്ഞത് അവള്‍ക്ക് സന്തോഷമുള്ളത് എന്താണോ അത് അവള്‍ ചെയ്തോട്ടെയെന്ന് . മറ്റുള്ളവരുടെ ചിന്താഗതിയെ മാറ്റാൻ നമുക്കാവില്ല. പക്ഷേ എനിക്ക് ഇതാണ് ചെയ്യാനിഷ്ടം നിങ്ങളുടെ സപ്പോര്‍ട്ട് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട് എന്ന് നമുക്ക് പറയാം. – നസ്രിയ പറഞ്ഞു.

Leave a Reply