Spread the love

താന്‍ പ്രതികരിച്ചത് നടന്‍ നിവിന്‍ പോളിക്ക് എതിരെയല്ലെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരി കൊളുത്തിയിട്ടുണ്ട് എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്റെ വിവാദ പ്രസ്താവന. ഇതിന് പിന്നാലെയാണ് ലിസ്റ്റിന്‍ നിവിന്‍ പോളിയെ കുറിച്ചാണ് പറഞ്ഞതെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

നിവിന്‍ പോളിയാണ് ആ താരമെന്ന് താന്‍ പറഞ്ഞിട്ടില്ല. താന്‍ അധികം സിനിമ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ആരെ കുറിച്ചാണ് പറഞ്ഞതെന്ന് സിനിമയിലുള്ള പലര്‍ക്കും മനസിലായിട്ടുണ്ടാകും. മറ്റുള്ളവര്‍ നിവിന്‍ ആണ് ആ നടന്‍ എന്ന് പറയുന്നതില്‍ തനിക്കൊന്നും ചെയ്യാനാവില്ല എന്നാണ് ലിസ്റ്റിന്‍ പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ ആരോപണങ്ങളോടും ലിസ്റ്റിന്‍ പ്രതികരിച്ചു. ‘ലിസ്റ്റിന്‍ തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരുടെ ഏജന്റ്, ആ വാക്കുകളില്‍ ഒറ്റുകാരന്റെ കൊതിയും കിതപ്പുമുണ്ട്’ എന്നിങ്ങനെയായിരുന്നു സാന്ദ്ര തോമസിന്റെ വാക്കുകള്‍. ഇതിനോടാണ് ലിസ്റ്റിന്‍ പ്രതികരിച്ചത്.

സാന്ദ്ര തോമസ് നിരാശയില്‍ ഓരോന്ന് പറയുകയാണ്. അതിന് മറുപടി കൊടുക്കേണ്ട കാര്യമില്ല. വട്ടിപ്പലിശ എന്ന് പറയുന്നത് എന്താണെന്ന് അറിയില്ല. ചെന്നൈയില്‍ നിന്നൊക്കെ പണം വാങ്ങി തിരിച്ചു കൊടുക്കാറുണ്ട്. താന്‍ പണം വാങ്ങി, കഷ്ടപ്പെട്ട് സിനിമ ഉണ്ടാക്കും അതിന് എന്താണ് കുഴപ്പം എന്നാണ് ലിസ്റ്റിന്‍ ചോദിക്കുന്നത്.

Leave a Reply