Spread the love

മറ്റൊരു സംഘടനയും ചെയ്യാത്ത പല കാര്യങ്ങളും താരസംഘടനയായ അമ്മ ചെയ്യുന്നുണ്ടെന്ന് മോഹൻലാൽ. അമ്മ ചെയ്യുന്ന പ്രവർത്തനങ്ങളൊന്നും പലരും അറിയാതെ പോകുന്നുവെന്നും എല്ലാവരും ഒറ്റക്കെട്ടായി തന്നെ മുന്നോട്ടുപോകണമെന്നും മോഹൻലാൽ പറഞ്ഞു. അമ്മയുടെ കുടുംബസം​ഗമത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘കാർമേഘത്തിനിടയിൽ കൂടിയാണ് നമ്മൾ സഞ്ചരിച്ചുകൊണ്ടിരുന്നത്. വെളിച്ചത്തിലേക്ക് എത്താൻ നമുക്ക് കഴിയണം. അതിന് നമുക്ക് സാധിക്കും. അതിന് പുറകിൽ പ്രവർത്തിക്കാൻ ഒരുപാട് നല്ല മനസുകളുണ്ട്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ പലരും അറിയുന്നില്ല. മറ്റ് സംഘടനകളൊന്നും ചെയ്യാത്ത ഒരുപാട് കാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കുന്നുണ്ട്’.

‘പൊതുസമൂഹത്തിന് വേണ്ടിയും ഒരുപാട് നല്ല കാര്യങ്ങൾ നമുക്ക് ചെയ്യാനാവും. ഇനിയും ഇതുപോലെയുള്ള പരിപാടികൾ നമുക്ക് നടത്താൻ സാധിക്കുമെന്ന വിശ്വാസമുണ്ട്. എല്ലാവർക്കും ഒരുമിച്ച് മുന്നോട്ട് നീങ്ങാനുള്ള സമയമാണിത്. വളരെ ശക്തമായി തന്നെ സംഘടനയെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയണം’.

എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം. ആർക്കും അസുഖങ്ങൾ വരാതിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. നമ്മൾ സമാ​ഹാരിച്ച ഫണ്ട് ചെലവഴിക്കാനുള്ള അവസരം ഉണ്ടാകാതിരിക്കട്ടെയെന്നും മോഹൻലാൽ പറഞ്ഞു.

Leave a Reply