Spread the love

മലയാളത്തിന്റെ വാനമ്പാടിയും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാളാണ്. നിറഞ്ഞ ചിരിയോടെ മാത്രം എവിടെയും പ്രത്യക്ഷപ്പെടുന്ന താരത്തിനെ മലയാളികൾക്കും തെന്നിന്ത്യക്കാർക്കും മാത്രമല്ല പ്രിയം. വിവിധ ഇന്ത്യന്‍ ഭാഷകളിലായി 25,000 ല്‍ അധികം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള താരത്തിന് ഭാഷ, ദൂരങ്ങൾക്കപ്പുറം ചേർത്തുപിടിക്കുന്ന ഒത്തിരി ആരാധകർ ഇന്ത്യയിലുടനീളമുണ്ട്. സൗമ്യവും നിഷ്കളങ്കവുമായ സമീപനത്തോടെ ടെലിവിഷൻ സംഗീത മത്സര പരിപാടികളിലൂടെയും മറ്റും സജീവമായ പ്രിയ ഗായിക ഇന്നിപ്പോൾ മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ പോലും ഭാഗമാണ്. അക്ഷരാർത്ഥത്തിൽ തെല്ലും ആർക്കും വിരോധമില്ലാത്ത സ്വഭാവവും ആരെയും സ്വര മാധുര്യം കൊണ്ട് അലിച്ചില്ലാതാക്കുന്ന ശബ്ദവുമാണ് ചിത്ര.

ഇപ്പോഴിതാ 2004ൽ പുറത്തിറങ്ങിയ ഓട്ടോഗ്രാഫ് എന്ന സിനിമയിലെ ‘ഒവ്വൊരു പൂക്കളുമേ’ എന്ന പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് കെ എസ് ചിത്ര. പാട്ടിന് 2004ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ചിത്രയെ തേടിയെത്തിയിരുന്നു. ഒരുപാട് പ്രചോദനം നൽകുന്ന പാട്ടാണ് ‘ഒവ്വൊരു പൂക്കളുമേ’എന്നും ആ പാട്ട് കേട്ടിട്ട് ആത്മഹത്യയിൽ നിന്ന് പുറത്തുവന്നതായി ഒരുപാട് പേർ പറഞ്ഞിട്ടുണ്ടെന്നുമാണ് ചിത്ര പറഞ്ഞത്.

ആ പാട്ടുമായി ബന്ധപ്പെട്ട് ജീവിതത്തിൽ മറക്കാനാവാത്ത ഒരനുഭവം ഉണ്ടായി. ചെന്നൈയിൽ ഡൗൺ സിൻഡ്രോം അസോസിയേഷൻ ഒഫ് സൗത്ത് ഇന്ത്യയുടെ കീഴിൽ ഒരു സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്. സ്‌കൂളിലെ പരിപാടികളിൽ പങ്കെടുക്കാറുണ്ട്. അവിടെ ഈ പാടുന്നതിനിടെ അമ്മമാർ ഭയങ്കര കരച്ചിലായിരുന്നു. അതുകണ്ട് എനിക്ക് വലിയ നെഞ്ചുവേദന തോന്നി. നിയന്ത്രിക്കാനാവാത്ത അവസ്ഥയിലായിരുന്നു. എങ്ങനെയെങ്കിലും പാട്ട് അവസാനിച്ചാൽ മതിയെന്ന് തോന്നിഎന്നും ചിത്ര പറയുന്നു.

Leave a Reply