മാനന്തവാടി : വയനാട് തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘമെത്തി കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകർത്തു. ആക്രമണത്തിന് ശേഷം പോസ്റ്ററുകളും പതിച്ചാണ് സംഘം മടങ്ങിയത്. കമ്പമലയിൽ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഘം എത്തിയത്. പ്രദേശത്ത് മുന്‍പും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കമ്പമലയിൽ എത്തി. നാട്ടുകാരില്‍ നിന്നുള്‍പ്പെടെ പൊലീസ് വിശദമായി വിവരം ശേഖരിക്കുകയാണ്. തോട്ടം ഭൂമി ആദിവാസികള്‍ക്കും തൊഴിലാളികള്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളാണ് സംഘം പതിപ്പിച്ചത്.