നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനത്തിൽ ഏർപ്പെട്ടയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മാവോയിസ്റ്റ് നേതാവിനെ കസ്റ്റഡിയിൽ എടുത്തത്.
നിലവിൽ കണ്ണൂർ പൊലീസ് ക്ലബിലാണ് ഇയാളെ എത്തിച്ചിരിക്കുന്നത്. അല്പ സമയത്തിനകം ഇയാളെ കോടതിയിൽ ഹാജരാക്കും.
മൂന്ന് പേരെയാണ് നേരത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. ഇതിൽ രണ്ട് പേരുടെ മാവോയിസ്റ്റ് ബന്ധം കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. ഇതോടെയാണ് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തത്.