കോഴിക്കോട്: കോഴിക്കോട് പശുക്കടവിൽ മാവോയിസ്റ്റ് സംഘമെത്തി. തിങ്കളാഴ്ച വൈകിട്ടോടെയാണ് പാമ്പൻകോട് മലയിൽ എം.സണ്ണി, എം.സി. അശോകൻ എന്നിവരുടെ വീടുകളിൽ ആറ് മാവോയിസ്റ്റുകൾ എത്തിയത്.
നാല് സ്ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങിയ സംഘം അശോകന്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം പാഴ്സൽ വാങ്ങിയാണു പോയത്. ആദ്യമായാണ് മാവോയിസ്റ്റ് സംഘം ഇവിടെ എത്തുന്നത്.