ഫുട്‌ബോൾ പ്രേമികളുടെ മനസ്സിലെ കറുത്ത ദിനമായി മാറിയിരിക്കുകയാണ് നവംബർ 25. കാൽപ്പന്തു കളി ആരാധകർ നെഞ്ചിലേറ്റിയ, ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഗോളിന് അവകാശിയായ അർജന്റീനയുടെ ഫുട്‌ബോൾ വിസ്മയം ഡിയേഗോ മറഡോണ ലോകത്തോടു വിട പറഞ്ഞിരിക്കുന്നു. ഞെട്ടലോടെയും അവിശ്വസനീയതോടെയുമാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത ആ വാർത്ത അംഗീകരിച്ചത്.
ഒക്ടോബർ 30നായിരുന്നു മറഡോണയുടെ ജന്മദിനം. അന്ന് രാത്രി താൻ പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷൻ ടീമായ ജിംനാസിയയുടെ മത്സരത്തിന് മറഡോണ എത്തിയിരുന്നു. എന്നാൽ മത്സരം തുടങ്ങി ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ മറഡോണ കളിക്കളം വിട്ടിരുന്നു.ഡീഗോ മറഡോണ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്. ഡീഗോ മറഡോണയുടെ മരണ വിവരം ലോക ഫുഡ്‌ബോൾ പ്രേമികൾ ഞെട്ടലോടെയാണ് ശ്രവിച്ചത്.
1976 നും 1981 നും ഇടയിൽ കളിച്ച അർജന്റീനോസ് ജൂനിയേഴ്‌സിൽ മറഡോണ തന്റെ കരിയർ ആരംഭിച്ചു. തുടർന്ന് യൂറോപ്പിലെ നിരവധി ക്ലബ്ബുകൾക്കായി ട്രോഫി നിറച്ച കരിയർ നേടിയിരുന്നു.1986 ലെ ലോകകപ്പ് അർജന്റീന നേടിയപ്പോൾ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ മറഡോണ ടീം ക്യാപ്റ്റനായിരുന്നു.ക്ലബ് കരിയറിൽ ബാഴ്‌സലോണയ്ക്കും നാപോളിക്കും വേണ്ടി കളിച്ച അദ്ദേഹം ഇറ്റാലിയൻ ടീമിനൊപ്പം രണ്ട് സെരി എ കിരീടങ്ങൾ നേടി.