ഫുട്ബോള്‍ ഇതിഹാസ താരം അർജന്‍റീനയുടെ ഡീഗോ മറഡോണയുടെ മോഷണം പോയ ആഢംബര വാച്ച് ഇന്ത്യയിൽ കണ്ടെത്തി. വസീദ് ഹുസൈന്‍ എന്നയാളെ ആസം പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് ആസം മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഏകദേശം 20 ലക്ഷം രൂപ വില വരുന്ന വാച്ചാണ് മോഷണം പോയത്.
മറഡോണയുടെ വാച്ച് ദുബായിൽ അദ്ദേഹത്തിന്‍റെ മറ്റ് സാധനങ്ങൾക്കൊപ്പം സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നതിനിടെയാണ് മോഷണം പോയത്. 2010 ഫിഫ ലോകകപ്പിൽ ഹബ്ലോട്ട് ബിഗ് ബാംഗ് ക്രോണോഗ്രാഫ് ലിമിറ്റഡ് എഡിഷൻ വാച്ച് പുറത്തിറക്കിയപ്പോൾ ഡീഗോ മറഡോണ രണ്ട് ഹബ്ലോട്ട് ബിഗ് ബാംഗ് വാച്ചുകൾ ധരിച്ചിരുന്നു. മറഡോണയാണ് ഈ ആഡംബര വാച്ച് ഔദ്യോഗികമായി പുറത്തിറക്കിയത്.