Spread the love

മരയ്ക്കാർ ഓഗസ്റ്റ് 12ന് തിയറ്ററുകളിലേക്ക്; ചിത്രം അഞ്ച് ഭാഷകളിൽ

ആരാധകരെ ആവേശത്തിലാക്കി മോഹൻലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാറിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു.ഓഗസ്റ്റ് 12ന് ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രംഅഞ്ച് ഭാഷകളിലാണ് പ്രദർശനത്തിനെത്തുന്നത്. മോഹൻലാൽ തന്നെയാണ് തീയതി അറിയിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ വിവരം അറിയിച്ചത്. മരയ്ക്കാർ – അറബിക്കടലിന്‍റെ സിംഹം ഓണത്തിന് പ്രേക്ഷകർക്ക് മുന്നിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുകയാണ്.പ്രാർത്ഥനയും പിന്തുണയും ഉണ്ടാകുന്ന പ്രതീക്ഷയുടെ മുന്നോട്ട് പോകുന്നു – മോഹൻലാൽ കുറിച്ചു. കൊവിഡ്പ്രതിസന്ധി മൂലം ഒരു വർഷത്തിലധികമായി റിലീസ് മാറ്റി വച്ച ചിത്രമാണ് മരയ്ക്കാർ. ഓടിടി റിലീസ് വേണ്ടെന്നുംലോക്‍ഡൗണിന് ശേഷം തിയറ്റർ തുറക്കുമ്പോൾ റിലീസ് ചെയ്യാമെന്നും അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.മികച്ച ചിത്രത്തിനുൾപ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങൾ ലഭിച്ച ചിത്രമാണ് മരയ്ക്കാർ. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ,മധു, അർജുൻ സർജ, ഫാസിൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വലിയ താരനിരചിത്രത്തിലുണ്ട്. ചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്. മമ്മാലിഅഥവാ കുഞ്ഞാലിമരക്കാർ നാലാമനായാണ് പ്രണവ് എത്തുക.കുഞ്ഞാലിമരയ്ക്കാരുടെ ജീവിതം പറയുന്ന ചിത്രത്തിന്‍റെ സെറ്റ് ഒരുക്കിയത് സാബു സിറിൾ ആണ്. റോണി റാഫേൽ ആണ്സംഗീതം. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള മരയ്ക്കാർ ,ആന്‍റണി പെരുമ്പാവൂർ, സി.ജെ.റോയ്, സന്തോഷ് കുരുവിളഎന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു പ്രധാന ലൊക്കേഷൻ.ചിത്രത്തിന്റെ ടീസർ റിലീസ് ആവും മുൻപേ വാർത്തകളിൽ ഇടം നേടിയിരുന്നു.

Leave a Reply