Spread the love
‘മരക്കാര്‍’ ഒടിടിയില്‍; ഉറപ്പിച്ച് ആന്‍റണി; ’40 കോടി അഡ്വാന്‍സ് വാങ്ങിയെന്നത് കള്ളം’

പ്രേക്ഷകര്‍ ഏറെകാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുമെന്നത് സ്ഥിരീകരിച്ച് നിര്‍മാതാവ്. തീയറ്ററുകളില്‍ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്ന് ആന്‍റണി പെരുമ്പാവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിയറ്ററില്‍ റിലീസ് നടക്കാത്തതിന് ഒരുപാട് കാരണങ്ങളുണ്ട്. 40 കോടി രൂപ അഡ്വാന്‍സ് തന്നെന്നടക്കം പല പ്രചാരണങ്ങള്‍ നടന്നു. തീയറ്ററുകാരോട് ഞാന്‍ ചെയ്ത തെറ്റെന്തെന്ന് എനിക്കറിയില്ല. തിയറ്ററുകളെ സഹായിക്കണമെന്ന് ആഗ്രഹമുണ്ട്, എന്നാല്‍ അവര്‍ നേരിട്ടുളള ചര്‍ച്ചയ്ക്ക് തയാറായില്ല. ഓടിടി തീരുമാനം മോഹന്‍ലാലിന്റെ അടക്കം നിര്‍ദേശം പാലിച്ചാണ്. ഇനിയും സ്വപ്നം കാണാന്‍ ഇത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിയദര്‍ശന്റെയും നിര്‍ദേശം തേടിയിട്ടാണ് തന്റെ തീരുമാനം– അദ്ദേഹം പറഞ്ഞു.

Leave a Reply