പത്തനംതിട്ട കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടയിൽ സംഘർഷം. പൊലീസ് ലാത്തി വീശി. വോട്ട് ചെയ്യാനെത്തിയ യുവാക്കളോടു തിരിച്ചറിൽ കാർഡ് ചോദിച്ചപ്പോൾ വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികൾ നീട്ടിയ സംഭവത്തിൽ 2 പേരെ കസ്റ്റഡിയിലെടുത്തു. 8 ഗ്രാം കഞ്ചാവുമായി കൊടുമൺ സ്വദേശികളായ കണ്ണൻ, വിമൽ എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്.
സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തെന്നു യുഡിഎഫ് ആരോപിച്ചു. രാവിലെ പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ്ഐ നേതാക്കളെ പൊലീസ് വിരട്ടിയോടിച്ചു. സംഘർഷത്തിനിടയിൽ സിപിഎം മുൻ എംഎൽഎ കെ.സി.രാജഗോപാലിനു കൈയ്ക്കും കാലിനും മർദനമേറ്റു. യുഡിഎഫ് പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതായി എൽഡിഎഫും ആരോപിച്ചു. വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്.