Spread the love
ആൽപ്‌സിൽ ഹിമപാതം; ആറ് മരണം

വടക്കൻ ഇറ്റാലിയൻ ആൽപ്‌സിൽ മർമോലഡ ഹിമാനിയുടെ തകർച്ചയെ തുടർന്നുണ്ടായ ഹിമപാതത്തിൽ കുടുങ്ങി ആറ് പേർ മരിച്ചു. തകർച്ചയിൽ നിരവധി പേർക്ക് പരിക്കേറ്റതായും രണ്ട് പേർ ഗുരുദരാവസ്ഥയിലാണെന്നും അധികൃതര്‍ അറിയിച്ചു. കാണാതായ 19 പേർക്കായി ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. പര്‍വ്വതാരോഹകരുടെ എണ്ണം ഇതുവരെ ലഭിച്ചിട്ടില്ല. ചൂട് കൂടിയ കാലാവസ്ഥയില്‍ കൂടുതല്‍ ആളുകള്‍ ഇതുവഴി കടന്ന് പോയപ്പോള്‍ മഞ്ഞിലുണ്ടായ തെന്നിമാറലും ഹിമപാതത്തിന് കാരണമായതായി കരുതുന്നു. ഹിമാനിയുടെ ഒരു ഭാഗം തകരാൻ കാരണം എന്താണെന്ന് കൃത്യമായി പറയാറായിട്ടില്ലെന്നും അധികൃതർ വ്യക്തിമാക്കി. ചൂട് കൂടുന്നതിനൊപ്പം ഗുരുത്വാകര്‍ഷണവും കൂടിയാകുമ്പോള്‍ ഹിമാനികള്‍ പെട്ടെന്ന് നിലം പതിക്കാം. അടുത്തിടെയായി ഹിമാനികള്‍ തകര്‍ന്ന് വീഴുന്നതിന്‍റെ നിരക്കിലും വർദ്ധനവുണ്ടായിട്ടുണ്ട്.

Leave a Reply