എൽസമ്മ എന്ന ആൺകുട്ടിയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ആൻ അഗസ്റ്റിൻ. നടന് അഗസറ്റിൻ്റെ മകൾ എന്നതിലുപരി തൻ്റെ അഭിനയ മികവിലൂടെയാണ് താരം അറിയപ്പെടുന്നത്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളെ അഭിയയിച്ചിടുള്ളു എങ്കിലും അത് എന്നും ഓർമ്മിക്കുന്ന കഥാപാത്രങ്ങൾ ആണ്.ഇപ്പൊൾ തൻ്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ആണ് ചർച്ചയാവുന്നത്.
23-നാം വയസിൽ പക്വത ഇല്ലാതെ എടുത്ത തീരുമാനം ആയിപ്പോയി എന്നാണ് ആൻഅഗസ്റ്റിൻ പറയുന്നത്. പക്വത ആണോ വിവാഹ ജീവിതം സുന്ദരം ആക്കുന്നത് എന്നൊന്നും അറിയില്ല.
പക്ഷെ പക്വതക്ക് വലിയ പ്രാധന്യം വിവാഹ ജീവിതത്തിന് ഉണ്ടെന്നും 23 വയസുള്ള പെൺകുട്ടിക്ക് അത്രമാത്രം പ്രണയം കൊണ്ടൊരാളെ മനസിലാക്കാൻ സാധിച്ചിരുന്നു എന്ന് വിഷ്വസിച്ചിരുന്നു എന്നുമാണ് ആൻഅഗസ്റ്റിൻ പറയുന്നത്. പക്ഷെ ഇപ്പോൾ എല്ലാം പോസിറ്റീവ് ആയാണ് കാണാൻ ശ്രമിക്കുന്നതെന്നും അങ്ങനെ തന്നെയാണ് എന്റെ ജീവിതത്തിൽ റിഫ്ലെക്ട് ചെയ്തിട്ടുള്ളത് എന്നുമാണ് താരം പറയുന്നത്. ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടായി ഞാൻ എന്റെ മുറിയിലേക്ക് ഒതുങ്ങി പോയിട്ടുണ്ട്. അവിടുന്ന് തന്നെയാണ് ഞാൻ ഇപ്പോൾ കാണുന്ന ജീവിതത്തിലേക്ക് ഒഴുകി എത്തിയത്. അങ്ങനെ ഒഴുക്കിൽ ജീവിക്കുക എന്നതാണ് എന്റെ വലിയ തീരുമാനവും അത് തന്നെയാണ് എന്റെ സന്തോഷവും എന്നാണ് ആൻ അഗസ്റ്റിൻ പറയുന്നത്. ഒരു ദിവസം തീരുമാനിച്ചു ഇങ്ങനെ അടച്ചിരുന്നിട്ട് കാര്യമില്ല എന്ന്. അങ്ങനെ ആണ് ബാംഗ്ലൂരിലേക്ക് പോന്നതും എന്നുമായാണ് ആൻഅഗസ്റ്റിൻ പറയുന്നുണ്ട്.