Spread the love

വലിയ പോരാട്ടങ്ങൾക്കും പിആര്‍ വിവാദങ്ങള്‍ക്കുമൊടുവിൽ ബിഗ് ബോസ് സീസൺ 7 കപ്പ് അനുമോൾ ഉയർത്തിയിരുന്നു. പ്രതിഫലം, ക്യാഷ് പ്രൈസ്, ആഡംബര കാര്‍ തുടങ്ങിയ സമ്മാനങ്ങള്‍ എല്ലാം ചേര്‍ത്ത് ഏകദേശം ഒരു കോടി രൂപയോളം മൂല്യമുള്ള സമ്മാനങ്ങളുമായാണ് അനുമോള്‍ എത്തുന്നത്. ഷോ അവസാനഘട്ടത്തിലേക്ക് കടന്നപ്പോൾ സഹമത്സരാർത്ഥിയായ അനീഷ് താരത്തോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. പിന്നാലെ അനുമോളും അനീഷും പ്രണയത്തിലാകുമോ എന്നും വോട്ടു പിടിക്കാനും ഹൗസിൽ പിടിച്ചു നിൽക്കാനുമായുള്ള അനീഷിന്റെ അടവാകുമോയെന്നുമുള്ള തരത്തിൽ അന്ന് വ്യാപക ചർച്ചകൾ നടന്നിരുന്നു. എന്തായാലും അനുമോൾ നിരസിച്ചു വിട്ട തന്റെ വിവാഹ അഭ്യർത്ഥന സത്യമായിരുന്നോ ? അല്ലയോ എന്ന് വ്യക്തമാക്കുകയാണ് അനീഷിപ്പോൾ.

“ഒരുതിരിച്ചറിവിന്‍റെ, മാറ്റത്തിന്‍റെ ഒരു പ്ലാറ്റ് ഫോം ആണ് ബിഗ് ബോസ് ഷോ. എനിക്ക് അനുമോളോട് ഒരു ഫീലിംഗ് തോന്നി. സ്ട്രാറ്റജി ഒന്നുമല്ല. സത്യസന്ധമായ ചോദിക്കലാണ് അനുമോളോട് നടത്തിയത്. എസ് കേള്‍ക്കും എന്ന് വിചാരിച്ച് തന്നെയാണ് പറഞ്ഞതും. അങ്ങനെ ഒരു വൈബ് എനിക്ക് തോന്നി. നോ പറഞ്ഞപ്പോള്‍ വിഷമം തോന്നി. ഞാന്‍ പ്രതീക്ഷിച്ച മറുപടി അല്ലല്ലോ എന്ന് മനസില്‍ തോന്നി. ഒരാൾ നോ പറഞ്ഞ് കഴിഞ്ഞാൽ അക്കാര്യം അവിടെ തീർന്നു. പിന്നെ അത് വലിച്ച് നീട്ടി കൊണ്ടു പോകേണ്ട ആവശ്യമില്ല”, എന്ന് അനീഷ് പറഞ്ഞു.

Leave a Reply