ന്യൂഡൽഹി: ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹ അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ക്രിക്കറ്റർ മുഹമ്മദ് ഷമി രംഗത്ത്. യൂട്യൂബ് അഭിമുഖത്തിലാണ് താരം വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്.
‘ ഈ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ആളുകൾ പിൻമാറണമെന്നും ഇന്ത്യൻ പേസർ പറഞ്ഞു. ഫോൺ തുറന്നാൽ ഇത്തരം പോസ്റ്റുകളാണ് കാണുന്നത്. തമാശക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെങ്കിലും അവ ഒരാളുടെ ജീവതവുമായി ബന്ധപ്പെട്ടതാകുമ്പോൾ ശ്രദ്ധിക്കണമെന്നും ഷമി പറഞ്ഞു. വെരിഫൈഡ് പേജുകളിൽ നിന്ന് ഇക്കാര്യം ചോദിക്കാൻ ധൈര്യമുണ്ടോയെന്നും ഷമി ചോദിച്ചു.യുട്യൂബർ ശുഭാങ്കർ മിശ്രയുമായുള്ള അഭിമുഖത്തിലാണ് ഷമി നിലപാട് വ്യക്തമാക്കിയത്. സമൂഹ മാധ്യമങ്ങളിൽ ഇടപെടുന്നവർ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ഇന്ത്യൻ താരം അഭ്യർത്ഥിച്ചു.
ഷമിയും സാനിയയും വിവാഹിതാരാകാൻ പോകുന്നതായി നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. എന്നാൽ ഇതിൽ ഇരുവരും മൗനം തുടരുകയായിരുന്നു. അടുത്തിടെയാണ് മുൻ പാക് ക്രിക്കറ്റർ ഷുഹൈബ് മാലികുമായി സാനിയ വിവാഹബന്ധം വേർപെടുത്തിയത്.