
ഡല്‍ഹിയില്‍ കോവിഡ് -19 വര്‍ധിക്കുന്ന സാഹചര്യത്തില്‍, മാസ്‌ക് നിര്‍ബ്ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 632 പേരിലാണ് കോവിഡ് കണ്ടെത്തിയത്. പ്രതിദിന കോവിഡ് -19 കേസുകളില്‍ 26% വര്‍ദ്ധനവ് രേഖപ്പെടുത്തി. ഫെബ്രുവരി 17 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ശനിയാഴ്ച, നഗരത്തില്‍ 461 കേസുകളും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ 500 പേരും കോവിഡ് ബാധിതരായി. ഇതോടെയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. മാസ്‌ക് ധരിക്കാത്തതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 500 രൂപ പിഴ ഈടാക്കാന്‍ സാധ്യതയുണ്ട്. ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പരിഭ്രാന്തി വേണ്ടെന്ന് ഡല്‍ഹി ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു.