Spread the love
ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യ

കുന്നുംപുറത്ത് പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. വണ്ടാനം മെഡിക്കൽ കോളേജിലെ പൊലീസ് ഔട്ട്പോസ്റ്റിലെ സിവിൽ പൊലീസ് ഓഫീസറായ റെനീസിന്റെ ഭാര്യ നജ്‍ലയും മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരുമാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി ജോലിക്ക് പോയപ്പോഴാണ് സംഭവം. രാവിലെ മടങ്ങിയെത്തിയപ്പോഴാണ് വീടിനകത്ത് ഭാര്യയുടെയും മക്കളുടെയും മൃതദേഹം കണ്ടെത്തിയതെന്ന് റെനീസ് പൊലീസിനോട് പറഞ്ഞു. ഒന്നര വയസ്സുകാരിയായ മകളെ വെള്ളത്തിൽ മുക്കിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് ഷാൾ കഴുത്തിൽ മുറുക്കി അ‍ഞ്ച് വയസ്സുകാരനെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരെയും കൊന്ന ശേഷം നജ്‍ല കെട്ടിത്തൂങ്ങി മരിച്ചുവെന്നാണ് റിപ്പോർട്ട്.

Leave a Reply