ഡെൻവർ:യുഎസിലെ
കൊളറാഡോയിലെ പിറന്നാൾ പാർട്ടിക്കിടെ കാമുകി അടക്കം ആറ് പേരെ വെടിവെച്ചു കൊന്ന് യുവാവ്. കൂട്ടക്കൊലക്ക് പിന്നാലെ സ്വയം വെടിയുതിർത്ത് യുവാവും ജീവനൊടുക്കി. സംഭവം ഞായറാഴ്ച പുലർച്ചെയാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവ സ്ഥലത്തെത്തിയ പോലീസ് ആറു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരു ന്നു.സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു മൊബൈൽ ഹോം ട്രെയിലറിനുള്ളിൽ നിന്ന് കുറച്ചു കുട്ടികളെയും രക്ഷപ്പെടുത്തി. എന്നാൽ കുട്ടികൾക്ക് പരിക്കുകൾഒന്നും തന്നെ ഇല്ല എന്ന് പോലീസ് വ്യക്തമാക്കി.
ബർത്ത്ഡേ പാർട്ടിക്കെത്തിയ ഒരു സ്ത്രീയുടെ കാമുകനാണ് പ്രതി.ഇയാൾ വീട്ടിലേക്ക് നടന്നെത്തിയ ശേഷം പാർട്ടിയിൽ പങ്കെടുത്തിരുന്ന ആളുകളെ വെടിവയ്ക്കുകയായിരുന്നു.ശേഷം ഇയാൾ സ്വയം ജീവനൊടുക്കി.വെടിവെപ്പിന്റെ കാരണം വ്യക്തമല്ല എന്ന് പോലീസ് പറഞ്ഞു.
കൊളറാഡോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഡെൻവർ നഗരത്തിൽ നിന്ന് 110 കിലോമീറ്ററോളം അകലെ കൊളറാഡോ വിമാനത്താവളത്തോട് ചേർന്നാണ് സംഭവം നടന്നത്.സംഭവം അർദ്ധരാത്രിയോടെയായിരുന്നു എന്ന് മരിച്ച ഒരു സ്ത്രീയുടെ ബന്ധു പറയുന്നു.വെടിയൊച്ച കേട്ട് പരിസരവാസികൾ ഉണരുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.