
ഹോളി ആഘോഷത്തിന് ഭാഗമായി മനുഷ്യകുരുതി നല്‍കാനായി ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ഏറെക്കാലമായി വിവാഹം നടക്കാതിരുന്നതിന് പരിഹാരമായി മനുഷ്യക്കുരുതി നല്‍കണമെന്ന മന്ത്രവാദിയുടെ ഉപദേശത്തിന് പിന്നാലെയാണ് ഇത്. ബാലികയെ ബലി നല്‍കിയാല്‍ വിവാഹം ഉടന്‍ നടക്കുമെന്നായിരുന്നു മന്ത്രവാദിയുടെ ഉപദേശം. ഛിജാര്‍സി ഗ്രാമവാസിയായ പെണ്‍കുട്ടിയെ മാര്‍ച്ച് 13നാണ് തട്ടിക്കൊണ്ടുപോയത്. ഈ കുട്ടിയെ ഭാഗ്പതില്‍ നിന്നാണ് പൊലീസ് രക്ഷപ്പെടുത്തിയത്. സോനു ബാല്‍മികി എന്നയാളും ഇയാളുടെ സഹായി നീതുവാണ് പിടിയിലായിട്ടുള്ളത്. പ്രദേശത്തെ 200ല്‍ അധികം പേരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നിരീക്ഷിച്ച ശേഷമാണ് കുഞ്ഞിനെ കടത്തിയവരെ കണ്ടെത്താനായത്.