പെരിന്തല്‍മണ്ണ: കാറില്‍ കടത്തുകയായിരുന്ന 166 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. വയനാട് മുട്ടില്‍ സ്വദേശി ഇല്ലിക്കോട്ടിൽ മുഹമ്മദ് ഷാഫി(34) പാലക്കാട് ചെര്‍പ്പുളശ്ശേരി കൈലിയാട് സ്വദേശി കുന്നപ്പുള്ളി മുഹമ്മദ് അഷ്‌റഫ് എന്നിവരെയാണ് പെരിന്തല്‍മണ്ണ- ചെര്‍പ്പുളശ്ശേരി റോഡില്‍ നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയത്.
കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറില്‍ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി റോഡിലെ വള്ളുവനാട് സ്‌കൂളിന് സമീപത്തുവെച്ച് പോലീസ് ഇവരെ തടഞ്ഞുപരിശോധിക്കുകയായിരുന്നു.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ നല്‍കുന്ന ഓര്‍ഡറനുസരിച്ച് കേരളത്തിലേക്ക് കഞ്ചാവ് കടത്തി വിവിധയിടങ്ങളില്‍ സംഭരിച്ച് വില്‍പ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. വയനാട് പടിഞ്ഞാറത്തറ പോലീസ് രജിസ്റ്റര്‍ ചെയ്ത ലഹരിപാര്‍ട്ടി കേസിലെ പ്രതിയാണ് മുഹമ്മദ് ഷാഫി. അഷ്‌റഫ് ഒറ്റപ്പാലത്തെ കൊലക്കേസിലും ചെര്‍പ്പുളശ്ശേരി എക്‌സൈസിന്റെ കഞ്ചാവ് കേസിലും പ്രതിയാണ്.