Spread the love
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരേ പോലീസ് ഒട്ടേറെ തവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസ് ചാത്തിച്ചാര്‍ജും നടത്തി. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എംജി റോഡിലെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. പ്രകോപനപരമായ പെരുമാറ്റവും പ്രകോപനവുമുണ്ടായാല്‍ നേരിടാന്‍ വന്‍ പോലീസ് സന്നാഹമാണ് തലസ്ഥാന നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ചിനെ തുടര്‍ന്ന് പാളയം മുതല്‍ പുളിമൂട് വരെ രണ്ട് വശങ്ങളിലും പോലീസ് വലയമുണ്ടായിരുന്നു. സമരക്കാര്‍ പോലീസിന് നേരേ കല്ലും കുപ്പിയും വലിച്ചെറിഞ്ഞു. ജലപീരങ്കിക്ക് നേരെയും പ്രവര്‍ത്തകര്‍ കുപ്പിയുള്‍പ്പെടെയുള്ളവ വലിച്ചെറിഞ്ഞു.

Leave a Reply