ഗുരുവായൂര്‍ സ്വദേശിയായ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. തമ്പുരാന്‍പടിയിലെ കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്നാണ് ഒന്നേമുക്കാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണം കളവുപോയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്.
ഇന്നലെ ബാലനും കുടുംബവും തിയേറ്ററില്‍ സിനിമ കാണാന്‍ പോയ നേരത്താണ് കവര്‍ച്ച നടന്നതെന്നാണ് നിഗമനം. വീടിന്റെ പിന്‍വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. വാതില്‍ പൊളിച്ച നിലയില്‍ കണ്ടതോടെ പരിഭ്രാന്തരായ കുടുംബം സ്വര്‍ണം സൂക്ഷിച്ച അലമാര പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി മനസിലാക്കുന്നത്.
പ്രവാസിയായ ബാലന് നാട്ടില്‍ സ്വര്‍ണാഭരണ വ്യവസായം നടത്താന്‍ പദ്ധതിയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മോഷ്ടാവിന്റെ രൂപം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഇയാളുടെ മുഖം വ്യക്തമല്ല.