Spread the love

എറണാകുളം: മലയാറ്റൂർ കളംപാട്ട്പുരത്ത് വൻ കവർച്ച. വീട് കുത്തിതുറന്ന് 25 പവൻ സ്വർണ്ണവും 41,000 രൂപയും കവർന്നു.ഔസപ്പ് തോമസ് എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. കാലടി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കും മൂന്നു മണിക്കുമിടെയാണ് കവര്‍ച്ച നടന്നതെന്നാണ് പോലീസ് നിഗമനം.അലമാര തുറന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബെഡ്റൂമില്‍ നിന്ന് താക്കോലെടുത്ത് അലമാര തുറന്നായിരുന്നു മോഷണം. സംഭവം നടക്കുമ്പോള്‍ വീട്ടുകാരെല്ലാം വീട്ടിലുണ്ടായിരുന്നു. ഔസേപ്പിന്‍റെ വീടിന് സമീപത്തുള്ള രണ്ട് വീടുകളിലും ചെറിയ തോതില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഔസേപ്പിന്‍റെ വീട്ടില്‍ കവര്‍ച്ച നടന്നത്. പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Leave a Reply