വിജയ് യും വിജയ് സേതുപതിയും തര്‍ത്തഭിനയിച്ച ചിത്രം മാസ്റ്റര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നു. ജനുവരി 29ന് ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. തിയറ്ററുകളിെലത്തി പതിനേഴ് ദിവസം പിന്നിടുമ്ബോളാണ് മാസ്റ്റര്‍ ഓടിടി പ്ലാറ്റ്ഫോമിലെത്തുന്നത്.
പൊങ്കല്‍ റിലീസ് ആയി ജനുവരി 13-നാണ് മാസ്റ്റര്‍ തിയറ്ററുകളിലെത്തിയത്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഉജ്ജ്വല വരവേല്‍പാണ് ചിത്രത്തിന് ലഭിച്ചത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്ക് പിന്നാലെ ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. റെക്കോഡ് കളക്ഷന്‍ നേടിയെടുത്ത ചിത്രത്തിന്റെ ആഗോള നേട്ടം 220 കോടി പിന്നിട്ടുകഴിഞ്ഞു.
ലോകേഷ് കനക രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവിക മോഹനാണ് നായിക.