കോവിഡ് ലോക്ക്ടൗണിനു ശേഷം തിയേറ്ററുകളിലേക്ക് ആദ്യം എത്തിയ സിനിമയാണ് മാസ്റ്റർ. വിജയ് – വിജയ് സേതുപതി കൂട്ടുക്കെട്ടിലെത്തിയ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് എത്തുകയാണെന്നാണ് പുതിയ വാർത്ത. എൻഡെമോൾ ഷൈൻ ഇന്ത്യ, സിനി 1 സ്റ്റുഡിയോ, 7 സ്‌ക്രീൻസ് എന്നിവർ ചിത്രം ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യാനുള്ള അവകാശം നേടിയിരിക്കുന്നു എന്നാണ് വിവരം.
ഈ വർഷം തന്നെ റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. വിജയ് അവതരിപ്പിച്ച നായക കഥാപാത്രത്തെയും വിജയ് സേതുപതിയുടെ പ്രതിനായക കഥാപാത്രത്തെയും ഹിന്ദിയിൽ ആര് കൈകാര്യം ചെയ്യുമെന്ന് ഉടൻ തന്നെ വെളിപ്പെടുത്തിയേക്കും. വൻ തുകയ്ക്കാണ് മാസ്റ്ററിന്റെ റീമേക്ക് അവകാശം വിറ്റതെന്നാണ് വിവരം.