Spread the love
മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ ആരോപണത്തിലുറച്ച് മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരെ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചു മാത്യു കുഴല്‍ നാടന്‍. പിഡബ്ല്യുസി ഡയറക്ടര്‍ ജേക്ക് ബാലകുമാർ വീണ വിജയന്റെ എക്സാ ലോജിക് എന്ന കമ്പനിയിൽ പ്രവർത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റർ ആണെന്ന് വീണ വിജയൻ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞത്. പിന്നീട് വിവാദങ്ങളെ തുടർന്ന് വെബ്സൈറ്റിലെ പരാമർശം ഒഴിവാക്കിയെന്നും എംഎൽഎ പറഞ്ഞു. സ്വപ്നയെ നിയമിച്ചത് pwc വഴി അല്ലെന്നു cm നു പറയാൻ ആകുമോ. pwcക്ക് പിണറായി സർക്കാർ വന്ന ശേഷം നിരവധി കരാർ നൽകി.പലതിനും സുതാര്യത ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

Pwc ക്കെതിരെ ആരോപണം വന്നപ്പോൾ May 2020 നു വെബ് സൈറ്റ് ഡൌൺ ആയി. ഒരു മാസം കഴിഞ്ഞു ജൂൺ 20 നാണ് സൈറ് അപ് ആയത്: May 20 നു വെബ് സൈറ്റിൽ ഉണ്ടായിരുന്ന പലതും കാണാൻ ഇല്ല.എന്ത് കൊണ്ടാണ്ജയിക്നെ കുറിച്ചുള്ള വിവരങ്ങൾ മാറ്റിയത്. ഇപ്പോൾ ഏത് വെബ് സൈറ്റിൽ മാറ്റം വരുത്തിയാലും കണ്ടെത്താംവെബ് aarkiv വഴി.107 തവണ സൈറ്റില്‍ മാറ്റം വരുത്തി

2020 മെയിലെ സൈറ്റിലെ വിവരം സിംഗിൾ ഡയറക്ടർ ഒരേ ഒരു ഉടമ ഉള്ള സ്ഥാപനം ആണ് ഹെക്‌സാ ലോജിക്.നോമിനി ആയി ഉള്ളത് ‘അമ്മ കമല വിജയൻ.വീണ ഫൗണ്ടർ.താഴെ കണ്‍സള്‍ട്ടന്‍റ് ആയി ജയിക് ബാല കുമാർ. സ്റ്റാഫിന്റ മെന്റർ എന്നല്ല പറഞ്ഞത്. വീണ അല്ലാതെ വേറെ ഫൗണ്ടർ ഇല്ല.ഒരു മാസം കഴിഞ്ഞപ്പോൾ ഈ വിവരം മാറ്റപെട്ടു. ഈ പറഞ്ഞതിലെല്ലാം ഉറച്ചു നില്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply