Spread the love
മത്സ്യഫെഡ്: പിൻവാതിൽ നിയമനം; കയറിപ്പറ്റിയത് 342 പേർ

പിണറായി സർക്കാരിന്റെ കാലത്തു കരാർ– ദിവസക്കൂലി നിയമനം എന്ന പേരിൽ മത്സ്യഫെഡിൽ പിൻവാതിൽ നിയമനം നേടിയത് 350 ഓളം പേർ. പിഎസ്‌സി വഴി സർക്കാർ ജോലിക്കായി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയുന്ന സമയത്താണ് ഇത്. കഴിഞ്ഞ സർക്കാർ അധികാരത്തിൽ വന്നശേഷം 2016 ഓഗസ്റ്റ് 15 മുതൽ കഴിഞ്ഞ ഓഗസ്റ്റ് 15 വരെ 31 തസ്തികകളിലായി 342 പേർ നിയമനം നേടിയത്. അറുപത്തിരണ്ടായിരത്തിലേറെ രൂപ പ്രതിമാസ ശമ്പളമുള്ള ഡവലപ്മെന്റ് ഓഫിസർ മുതൽ 660 രൂപ ദിവസക്കൂലിയുള്ള ഫിഷ് കട്ടർ തസ്തികയിലേക്കു വരെ നിയമനം നടന്നു. നിയമനം നേടിയവരിൽ ഏറെയും സിപിഎം അനുഭാവികളോ നേതാക്കളുടെ നോമിനികളോ വകുപ്പു നിയന്ത്രിച്ചവർ ശുപാർശ ചെയ്തവരോ ആണ്.

Leave a Reply