ദേശീയ അംഗീകാരത്തിന്റെ നിറവില്‍ മത്സ്യഫെഡ്.
മത്സ്യഫെഡ് വീണ്ടും അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. രാജ്യത്തെ മത്സ്യബന്ധന മേഖലയിലെ ഏറ്റവും മികച്ച അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമായി മത്സ്യഫെഡിനെ നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡ് തെരഞ്ഞെടുത്തിരിക്കുന്നു. ലോക മത്സ്യബന്ധനദിനമായ നവംബര്‍ 21 ന് ഒഡീഷയിലെ ഭുവനേശ്വറില്‍ കേന്ദ്ര ഫിഷറീസ് മന്ത്രി ശ്രീ.പുരുഷോത്തം രൂപാല പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.