വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ തീരുമാനിച്ചേക്കും
ടിപിആർ 10% താഴാതെ തുടരുന്ന സാഹചര്യത്തിലാണത്.
നാളെ ചേരുന്ന കോവിഡ് അവലോകന യോഗം സ്ഥിതിഗതികൾ വിലയിരുത്തും
ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയ ശേഷം കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ വർദ്ധിപ്പിക്കുമെന്ന് സൂചന.
നിലവില്‍ പോസിറ്റിവിറ്റി നിരക്ക് 24നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണം.
ടിപിആര്‍ 5നു താഴെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമായിരിക്കും ഇളവുകള്‍ അനുവദിക്കുക.
എന്നാല്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ല്‍ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്ന നിര്‍ദേശമാണ് വിദഗ്ധര്‍ മുന്നോട്ടു വച്ചത്.
ഒരാഴ്ചയോളമായി സംസ്ഥാന തലത്തിലുള്ള പോസിറ്റിവിറ്റി നിരക്ക് 10നു മുകളില്‍ തുടരുകയാണ്.
വാരാന്ത്യ സമ്ബൂര്‍ണ ലോക്ഡൗണിനു ശേഷം സംസ്ഥാനത്തു ലോക‍്ഡൗണ്‍ ഇളവുകള്‍ ഇന്നു മുതല്‍ പതിവു പോലെ തുടരും.